ജഗതിയുടെ ചെവിയിൽ കുശലം പറഞ്ഞ് മോഹൻലാൽ,​ താരം പ്രതികരിച്ചത് ഇങ്ങനെ

Sunday 22 June 2025 10:48 PM IST

തിരുവനന്തപുരം: കിലുക്കം,​ മിന്നാരം,​ താളവട്ടം,​ യോദ്ധ തുടങ്ങി എത്രയെത്ര സിനിമകളിലാണ് മോഹൻലാൽ- ജഗതി കൂട്ടുകെട്ട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ജഗതിയും ഒരുവേദിയിൽ ഒന്നിച്ചതാണ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്,​ കൊച്ചിയിൽ നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിലാണ് ജഗതി പങ്കെടുക്കാനെത്തിയത്. ചന്ദന നിറമുള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ച് നിറചിരിയോടെ വീൽച്ചെയറിലാണ് പ്രിയതാരം യോഗത്തിനെത്തിയത്. അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കൈ​യി​ൽ​പി​ടി​ച്ച് ​സ്നേ​ഹ​പൂ​ർ​വം​ ​അ​മ്മ​ ​പ്ര​സി​ഡ​ന്റ് ​മോ​ഹ​ൻ​ലാ​ൽ​ ​സ്വാ​ഗ​തം​ ​ചെ​യ്‌​തു.​ ​ചെ​വി​യി​ൽ​ ​കു​ശ​ലം​ ​പ​റ​ഞ്ഞു.​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​കൈ​യു​യ​ർ​ത്തി​ ​ജ​ഗ​തി​ ​ത​ലോ​ടി.​ 2012 മാർച്ചിൽ മലപ്പുറത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ​ജ​ഗ​തി 13​ ​വ​ർ​ഷ​ത്തി​നു​ ​ശേ​ഷ​മാ​ണ് ​ അ​മ്മ​യു​ടെ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​മോ​ഹ​ൻ​ലാ​ൽ,​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി​ ​തു​ട​ങ്ങി​യ​വ​ർ​ ​ചേ​ർ​ന്ന് ​സ്വീ​ക​രി​ച്ചു.

യോ​ഗ​ത്തി​ൽ​ ​മു​ൻ​നി​ര​യി​ൽ​ ​വീ​ൽ​ചെ​യ​റി​ൽ​ ​അ​ദ്ദേ​ഹ​ത്തെ​ ​ഇ​രു​ത്തി.​ ​മു​തി​ർ​ന്ന​വ​രും​ ​യു​വാ​ക്ക​ളു​മാ​യ​ ​അ​ഭി​നേ​താ​ക്ക​ൾ​ ​അ​ടു​ത്തെ​ത്തി​ ​ചേ​ർ​ത്തു​പി​ടി​ച്ച് ​സ്‌​നേ​ഹ​വും​ ​ആ​ദ​ര​വും​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​നി​റ​ഞ്ഞ​ ​ചി​രി​യി​ലൂ​ടെ​ ​അ​ദ്ദേ​ഹം​ ​എ​ല്ലാ​വ​രോ​ടും​ ​പ്ര​തി​ക​രി​ച്ചു.​ ​യോ​ഗം​ ​ന​ട​ന്ന​ ​ക​ലൂ​രി​ലെ​ ​ഹോ​ട്ട​ലി​ൽ​ ​ശ​നി​യാ​ഴ്ച​ ​ത​ന്നെ​ ​ജ​ഗ​തി​ ​കു​ടും​ബ​സ​മേ​തം​ ​എ​ത്തി​യി​രു​ന്നു.​ ​ഇ​ന്ന് ​ ​രാ​വി​ലെ​ 11​ന് ​മ​ക​നൊ​പ്പം​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ലെ​ ​ ഹാ​ളി​ലേ​ക്ക് ​എ​ത്തി.

2012​ ​മാ​ർ​ച്ച് 10​ന് ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ​സ​മീ​പം​ ​ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ​ ​വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​പ​രി​ക്കേ​റ്റ​ത്.​ ​അ​തി​നു​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​അ​മ്മ​യു​ടെ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.​ ​അ​മ്മ​യു​ടെ​ ​അ​ഡ്ഹോ​ക് ​ക​മ്മി​റ്റി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ്ര​ത്യേ​കം​ ​ക്ഷ​ണി​ച്ചാ​ണ് ​യോ​ഗ​ത്തി​നാ​യി​ ​അ​ദ്ദേ​ഹ​ത്തെ​ ​കൊ​ച്ചി​യി​ൽ​ ​എ​ത്തി​ച്ച​ത്.