ആണവശേഷി തകർത്ത് അമേരിക്ക, പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ

Monday 23 June 2025 1:00 AM IST

ടെൽഅവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങൾ യു.എസ് ആക്രമിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷസ്ഥിതി അതീവഗുരുതരമായി. ഇസ്രയേൽ ആക്രമണം നിറുത്തിയാലേ ചർച്ചയ്‌ക്കുള്ളൂ എന്ന നിലപാടിൽ ഉറച്ചുനിന്ന ഇറാന് ഇത് താങ്ങാനാവാത്ത പ്രഹരമായി. ഭീമൻ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച് ഭൂഗർഭ ആണവനിലയം അടക്കം മൂന്നു ആണവ കേന്ദ്രങ്ങൾ തകർത്തെന്നും ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയെന്നും യു.എസ് അവകാശപ്പെട്ടു. മൂന്നിടത്തും കനത്ത നാശമുണ്ടായെങ്കിലും ആണവ വികിരണങ്ങൾ വ്യാപിച്ചിട്ടില്ല.

യു.എസ് കാട്ടിയത് ചതിയാണെന്നും മാരക പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകൂ എന്നും ഇറാൻ വെല്ലുവിളിച്ചു. മേഖലയിലെ യു.എസ് സൈനിക താവളങ്ങൾ ഇറാൻ ലക്ഷ്യമിടുമെന്ന ആശങ്ക ശക്തമാണ്. ഇറാന്റെ സമുദ്ര പരിധിയിലൂടെയാണ് ആഗോള എണ്ണ കയ​റ്റുമതിയുടെ നാലിലൊന്നും നടക്കുന്നത്. ഇത് തടയുമെന്നും ഭീഷണിയുണ്ട്.

യു.എസ് ആക്രമണത്തിന് പിന്നാലെ ഇറാൻ ഇസ്രയേലിൽ നടത്തിയ മിസൈൽ പ്രഹരത്തിൽ 30ലേറെ പേർക്ക് പരിക്കേറ്റു. ടെൽ അവീവിലും ഹൈഫയിലും കനത്ത നാശം.

ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ബെൻ ഗുരിയനും ഒരു ബയോളജിക്കൽ സെന്ററും വിവിധ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു.

യു.എസിന്റെ നടപടി ധീരമാണെന്നും ചരിത്രം തിരുത്തുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.ആക്രമണത്തെ യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസ് അപലപിച്ചു. യു.എസിനെ വിമർശിച്ച് സൗദി, ഒമാൻ തുടങ്ങിയ രാജ്യങ്ങളും രംഗത്ത്

`` അതിശയിപ്പിക്കുന്ന സൈനിക വിജയം. ഇറാൻ സമാധാനത്തിന് തയ്യാറായില്ലെങ്കിൽ കൂടുതൽ വിനാശകരമായ ആക്രമണങ്ങൾ നേരടേണ്ടിവരും

-ഡൊണാൾഡ് ട്രംപ്,

യു.എസ് പ്രസിഡന്റ്

 ഓ​പ്പ​റേ​ഷ​ൻ​ ​മി​ഡ്നൈ​റ്റ് ​ഹാ​മ്മ​ർ: 19​ ​മ​ണി​ക്കൂ​ർ​ ​പ​റ​ന്ന് 20​ ​മി​നി​ട്ട് ​പ്ര​ഹ​രം

ആ​ക്ര​മ​ണം​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​ഞാ​യ​ർ​ ​പു​ല​ർ​ച്ചെ​ 4​:10​ ​(​ഇ​റാ​നി​ൽ​ ​പു​ല​ർ​ച്ചെ​ 2​:10)

​പു​റ​പ്പാ​ട്ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​വി​വെ​ 9.31

7​ ​ബി​-2​ ​സ്പി​രി​റ്റ് ​ബോം​ബ​ർ​ ​വി​മാ​ന​ങ്ങ​ൾ​ ​യു.​എ​സി​ലെ​ ​മി​സോ​റി​യി​ലെ​ ​വൈ​റ്റ്മാ​ൻ​ ​എ​യ​ർ​ഫോ​ഴ്സ് ​ബേ​സി​ൽ​ ​നി​ന്ന് ​പ​റ​ന്നു​യ​ർ​ന്നു.

​ ​ഓ​രോ​ ​വി​മാ​ന​ത്തി​ലും​ ​ര​ണ്ട് ​വീ​തം​ ​ജി.​ബി.​യു​ ​-​ 57​ ​ബ​ങ്ക​ർ​ ​ബ​സ്റ്റ​ർ​ ​ബോം​ബു​ക​ൾ​ ​(​ആ​കെ​ 14​ ​ബോം​ബു​ക​ൾ​).

​ ​വ​ട​ക്കേ​ ​അ​റ്റ്‌​ലാ​ന്റി​ക്കി​ന് ​കു​റു​കേ​ ​പ​റ​ന്ന് ​സി​റി​യ​ൻ,​ ​ഇ​റാ​ക്ക് ​വ്യോ​മ​പ​രി​ധി​ക​ളി​ലൂ​ടെ​ ​ഇ​റാ​നി​ലേ​ക്ക്. ​ 3​ ​ബോ​യിം​ഗ് ​കെ.​സി​ ​-​ 46​ ​പെ​ഗാ​സ​സ് ​വി​മാ​ന​ങ്ങ​ൾ​ ​ആ​കാ​ശ​ത്തു​വ​ച്ചു​ ​ഇ​ന്ധ​നം​ ​പ​ക​ർ​ന്നു.

12​ ​കി​ലോ​ ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ൽ​ ​പ്ര​ഹ​രം

​ ​ഫോ​ർ​ഡോ​യി​ലെ​ ​ഭൂ​ഗ​ർ​ഭ​ ​ആ​ണ​വ​ ​കേ​ന്ദ്ര​ത്തി​ന് 12​ ​കി​ലോ​ ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ൽ​ ​ആ​ദ്യ​വി​മാ​നം.​ ​ര​ണ്ട് ​ബ​ങ്ക​ർ​ ​ബ​സ്റ്റ​ർ​ ​ബോം​ബു​ക​ൾ​ ​പു​റ​ത്തേ​ക്ക്.​ ​ഉ​പ​ഗ്ര​ഹ​ ​സി​ഗ്ന​ൽ​ ​സ്വീ​ക​രി​ച്ച് ​കു​ത്ത​നേ​ ​ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് .​ ​ഓ​രോ​ ​ബോം​ബി​നും13000​ ​കി​ലോ​ഗ്രാം​ ​ഭാ​ര​മു​ള്ള​തി​നാ​ൽ​ ​മി​ന്ന​ൽ​വേ​ഗം

​ ​പ​തി​ക്കു​ന്ന​ ​ആ​ഘാ​ത​ത്തി​ൽ​ ​ഗ​ർ​ത്ത​മു​ണ്ടാ​ക്കി​ ​ആ​ഴ​ത്തി​ലേ​ക്ക് .​ ​ഭൂ​പ്ര​ദേ​ശം​ 200​ ​അ​ടി​ ​വ​രെ​ ​തു​ള​യ്ക്കാ​ൻ​ ​ശേ​ഷി.​ ​കോ​ൺ​ക്രീ​റ്റ് 60​ ​അ​ടി​വ​രെ​ ​തു​ള​യ്ക്കും.​ ​ഇ​ല​ക്ടോ​ണി​ക് ​നി​യ​ന്ത്രി​ത​ ​സ്ഫോ​ട​ക​ ​വ​സ്തു​ക്ക​ൾ​ ​പൊ​ട്ടി​ത്തെ​റി​ക്കു​ന്നു.

​ആ​ണ​വ​നി​ല​യ​ത്തി​ന് 300​ ​അ​ടി​വ​രെ​ ​താ​ഴ്ച​യു​ണ്ടെ​ന്ന് ​അ​നു​മാ​നം. മ​റ്റ് ​ആ​റു​ ​വി​മാ​ന​ങ്ങ​ൾ​ ​ഒ​ന്നൊ​ന്നാ​യി​ ​ബോം​ബു​ക​ൾ​ ​വ​ർ​ഷി​ക്കു​ന്നു.

ഇ​സ്‌ഫ​ഹാ​ൻ,​ ​ന​താ​ൻ​സ് ത​ക​ർ​ക്കാ​ൻ​ ​ടോ​മ​ഹോ​ക്ക്

​ ​ഇ​റാ​ൻ​ ​തീ​ര​ത്ത് ​നി​ന്ന് 400​ ​മൈ​ൽ​ ​അ​ക​ലെ​ ​ക​ട​ലി​ൽ​ ​യു.​എ​സ് ​അ​ന്ത​ർ​വാ​ഹി​നി​ക​ൾ​ ​(​വി​ർ​ജീ​നി​യ​/​ലോ​സ് ​ആ​ഞ്ച​ല​സ് ​ക്ലാ​സ് ​അ​ന്ത​ർ​വാ​ഹി​നി​ക​ൾ​). ​ ​ഓ​രോ​ ​അ​ന്ത​ർ​വാ​ഹി​നി​യും​ ​ഓ​രോ​ ​ആ​ണ​വ​നി​ല​യം​ ​ല​ക്ഷ്യം​വ​ച്ചു. 30​ ​ടോ​മ​ഹോ​ക്ക് ​മി​സൈ​ലു​ക​ൾ​ ​തൊ​ടു​ത്തു. ​ ​ശേ​ഷി​ച്ച​ ​ര​ണ്ട് ​ജി.​ബി.​യു​ ​-​ 57​ ​ബ​ങ്ക​ർ​ ​ബ​സ്റ്റ​ർ​ ​ബോം​ബു​ക​ൾ​ ​ന​താ​ൻ​സി​ൽ​ ​പ​തി​ച്ചു ​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​പു​ല​ർ​ച്ചെ​ 5​ന് ​ദൗ​ത്യം​ ​പൂ​ർ​ത്തി​യാ​ക്കി​ ​ബോം​ബ​റു​ക​ൾ​ ​യു.​എ​സി​ലേ​ക്ക്.​ 5.20​ന് ​ട്രൂ​ത്ത് ​സോ​ഷ്യ​ലി​ലൂ​ടെ​ ​ട്രം​പ് ​വി​വ​രം​ ​പു​റ​ത്തു​വി​ടു​ന്നു.

 ബ​സ്റ്റ​ർ​ ​ബോം​ബ് ​ല​ക്ഷ്യം​ ​കി​റു​കൃ​ത്യം

ടെ​ഹ്റാ​നി​ൽ​ ​നി​ന്ന് 95​ ​കി​ലോ​മീ​റ്റ​ർ​ ​തെ​ക്ക് ​പ​ടി​ഞ്ഞാ​റാ​യി​ ​കോം​ ​ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള​ ​പ​ർ​വ​ത​ത്തി​ന്റെ​ ​വ​ശ​ത്ത് 80​-​ 90​ ​മീ​റ്റ​ർ​ ​(​ഏ​ക​ദേ​ശം​ 262​-295​ ​അ​ടി​)​​​ ​ആ​ഴ​ത്തി​ലാ​ണ് ​ഫോ​‌​ർ​ഡോ​ ​ആ​ണ​വ​ ​കേ​ന്ദ്രം.​ ​ഫോ​ർ​ഡോ​യി​ൽ​ ​ആ​റ് ​ബ​ങ്ക​ർ​ ​ബ​സ്റ്റ​ർ​ ​ബോം​ബി​ട്ടെ​ന്നാ​ണ് ​യു.​എ​സ് ​അ​വ​കാ​ശ​വാ​ദം.​ ​എ​ന്നാ​ൽ​​​ 90​ ​മീ​റ്റ​ർ​ ​ഭൂ​ഗ​‍​ർ​ഭ​ത്തി​ലു​ള്ള​ ​ആ​ണ​വ​കേ​ന്ദ്രം,​​​ 60​ ​മീ​റ്റ​ർ​ ​മാ​ത്രം​ ​പ്ര​ഹ​ര​പ​രി​ധി​യു​ള്ള​ ​ബ​ങ്ക​ർ​ ​ബ​സ്റ്റ​ർ​ ​ബോം​ബ് ​ഉ​പ​യോ​ഗി​ച്ച് ​എ​ങ്ങ​നെ​ ​ത​ക​ർ​ക്കാ​മെ​ന്ന​ത് ​സ്വാ​ഭാ​വി​ക​ ​സം​ശ​യം.​ ​ഇ​ത് ​മ​റി​ക​ട​ക്കാ​നാ​ണ്,​ ​ഗൈ​‌​ഡ​ഡ് ​ബോം​ബാ​യ​ ​ബ​ങ്ക​ർ​ ​ബ​സ്റ്റ​ർ​ ​യു.​എ​സ് ​തി​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു​ ​ബോം​ബ് ​പ്ര​യോ​ഗി​ച്ച് 60​ ​മീ​റ്റ​ർ​ ​ആ​ഴ​ത്തി​ൽ​ ​തീ​ർ​ക്കു​ന്ന​ ​ഗ​ർ​ത്ത​ത്തി​ലേ​ക്ക് ​അ​തീ​വ​ ​കൃ​ത്യ​ത​യോ​ടെ​ ​ഗൈ​ഡ് ​ചെ​യ്യ​പ്പെ​ടു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ബോം​ബ് ​അ​ടു​ത്ത​ 60​ ​മീ​റ്റ​ർ​ ​ആ​ഴ​ത്തി​ലെ​ ​വ​രെ​ ​ല​ക്ഷ്യം​ ​ത​ക​ർ​ക്കും.​ ​അ​താ​യ​ത്,​​​ ​ആ​കെ​ 120​ ​മീ​റ്റ​ർ​ ​ആ​ഴം.​ ​ല​ക്ഷ്യ​പ​ഥ​ത്തി​നി​ടെ​ ​എ​പ്പോ​ൾ​ ​വേ​ണ​മെ​ങ്കി​ലും​ ​ബോം​ബ് ​പൊ​ട്ടി​ക്കാം.​ ​ഫോ​ർ​ദോ​ ​ആ​ണ​വ​ ​കേ​ന്ദ്ര​ത്തി​ന് ​സാ​ര​മാ​യ​ ​നാ​ശം​ ​സം​ഭ​വി​ച്ച​താ​യി​ ​ഇ​റാ​ൻ​ ​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​ ​യു.​എ​സ് ​ബോം​ബ​റു​ക​ൾ​ ​ഗൈ​ഡ​ഡ് ​ബോം​ബ് ​പ്ര​യോ​ഗ​ത്തി​ലൂ​ടെ​ ​ആ​ണ​വ​കേ​ന്ദ്രം​ ​ത​ക​ർ​ത്ത​താ​യി​ത്ത​ന്നെ​ ​ക​രു​താം.