ചെന്നിത്തലയുടെ ലഹരിവിരുദ്ധ സമൂഹനടത്തം
Monday 23 June 2025 1:19 AM IST
തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൊല്ലത്ത് ലഹരി വിരുദ്ധ സമൂഹ നടത്തം സംഘടിപ്പിക്കും. പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ലഹരി വിരുദ്ധ സമൂഹ നടത്തമാണിത്. യുവാക്കൾക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനകീയ പ്രതിരോധം തീർക്കാനുള്ള ശ്രമമാണിത്.കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന സമൂഹ നടത്തം ചിന്നക്കടയിൽ സമാപിക്കും. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും.