ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്ന്

Monday 23 June 2025 1:40 AM IST

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്ന ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്ന് ലത്തീൻ കത്തോലിക്ക ഐക്യവേദി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് എൽ.ഇ.ഡി ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് മത്സ്യബന്ധനം നടത്തി കരയിലേക്ക് വന്ന വള്ളങ്ങളെ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും,അതിലുണ്ടായിരുന്ന മത്സ്യത്തെ ലേലം ചെയ്ത് രണ്ടര ലക്ഷത്തോളം രൂപ വരുന്ന പണം വകുപ്പ് സ്വന്തമാക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് ലത്തീൻ കത്തോലിക്ക ഐക്യ വേദി ജനറൽ സെക്രട്ടറി ഫ്രാൻസിസ് ആൽബർട്ട് പറഞ്ഞു.