പുസ്തക പ്രകാശനം

Monday 23 June 2025 1:43 AM IST

തിരുവനന്തപുരം: 'ചലച്ചിത്രസാഹിത്യവും ഗ്രന്ഥസൂചിയും" എന്ന ലഘുവിജ്ഞാനകോശം, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാറിന് നൽകി ഡോ. ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തു. ഫിൽക്ക ഫിലിം സൊസൈറ്റിയുടെ 'വിശ്വസാഹിത്യവും വിശ്വസിനിമയും" എന്ന ചലച്ചിത്രമേള പരമ്പരയുടെ ഉദ്ഘാടനവേളയിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ഗ്രന്ഥകർത്താവ് മനോജ് മനോഹരൻ,ഫിൽക്ക സെക്രട്ടറി ഡോ.സാബു ശങ്കർ,പ്രസിഡന്റ് ഡോ.ബി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ബാർട്ടർ പബ്ലിഷിംഗാണ് പ്രസാധകർ.