ഫോർവേഡ് ബ്ലോക്ക് സ്ഥാപക ദിനം

Monday 23 June 2025 1:49 AM IST

തിരുവനന്തപുരം: ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ സ്ഥാപക ദിനാഘോഷം ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ആർ.എസ്.ഹരി ഉദ്ഘാടനം ചെയ്തു.കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പാളയം സതീഷ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനൂപ് ശ്രീരാമചന്ദ്രൻ,ആനയറ രമേശൻ,നാഷിദ് പാലോട്,പോത്തൻകോട് ബിനു,ജില്ലാ കമ്മിറ്റി അംഗം ഉദയകുമാർ എന്നിവർ പങ്കെടുത്തു.