എൻ.ടി.യു ജില്ലാ സമിതി

Monday 23 June 2025 1:45 AM IST

തിരുവനന്തപുരം: പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനു നടപ്പിൽ വരുത്താൻ പ്രഥമാദ്ധ്യാപകർ ശമ്പളത്തിൽ നിന്നുതന്നെ ചെലവ് കണ്ടെത്തണമെന്ന പ്രസ്താവന നിരുത്തരവാദപരമാണെന്ന് എൻ.ടി.യു ജില്ലാ സമിതി. മുൻകൂട്ടി നിശ്ചയിക്കാതെ അപ്പപ്പോൾ തോന്നുന്ന പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകാൻ ശ്രമിച്ചാൽ പൊതു വിദ്യാഭ്യാസ മേഖല തകർന്നു പോകുമെന്നും സംസ്ഥാന സെക്രട്ടറി എ.അരുൺകുമാർ ചൂണ്ടിക്കാട്ടി.ജില്ലാ പ്രസിഡന്റ് വി.സി.അഖിലേഷ്,ജില്ലാ സെക്രട്ടറി ഇ.അജികുമാർ,സംസ്ഥാന സമിതിയംഗങ്ങളായ ബി.പി.അജൻ,എസ്.എൽ.പ്രശാന്ത്,സിനി കൃഷ്ണപുരി എന്നിവർ പങ്കെടുത്തു.