വായനാദിനമാചരിച്ചു

Monday 23 June 2025 1:51 AM IST

തിരുവനന്തപുരം: ദേശീയ മലയാളവേദിയും ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച വായനാ ദിനാചരണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. ഗീത ഷാനവാസ് അദ്ധ്യക്ഷയായി. പി.എൻ.പണിക്കരുടെ മകൻ ബാലഗോപാൽ,ചലച്ചിത്ര നടൻമാരായ വഞ്ചിയൂർ പ്രവീൺകുമാർ,എ.എസ്.ജോബി,അഡ്വ.ഫസീഹ റഹീം,പനച്ചമൂട് ഷാജഹാൻ,ഡോ.നിസാമുദ്ദീൻ,ഷംസ് ആബ്ദീൻ,സിന്ധു വാസുദേവൻ,ഉണ്ണികൃഷ്ണൻ,മുജീബ് റഹ്മാൻ,വിജയൻ മുരുക്കുംപുഴ എന്നിവർ പങ്കെടുത്തു.