ദിശാസൂചിക ബോർഡുകൾ മരച്ചില്ലകളുടെ മറവിൽ
പൊൻകുന്നം: പൊൻകുന്നം -പാലാ റോഡിൽ വഴിയും ദൂരവും രേഖപ്പെടുത്തി സ്ഥാപിച്ച ബോർഡുകൾ എഴുത്തുകൾ മാഞ്ഞും മരച്ചില്ലകൾ മറച്ചും യാത്രക്കാർക്ക് പ്രയോജനമില്ലാതായിട്ടും അധികാരികൾ നടപടി സ്വീകരിക്കുന്നില്ല. പൊൻകുന്നത്ത് ദേശീയപാതയിൽ നിന്ന് സംസ്ഥാനപാതയിലേക്ക് പ്രവേശിച്ച് നൂറുമീറ്റർ പിന്നിടുമ്പോഴുള്ള ബോർഡ് മരത്തിന്റെ ചില്ലകളുടെ മറവിലാണ്.എയർപോർട്ട്, തൃശൂർ, പാലാ തുടങ്ങിയ സ്ഥലങ്ങളുടെ ദൂരം രേഖപ്പെടുത്തിയ ബോർഡാണ് ഡ്രൈവർമാർക്ക് ഉപകാരപ്പെടാതെ മറഞ്ഞുപോയത്.
പൊൻകുന്നം മുതൽ മുണ്ടക്കയം വരെ സ്ഥാപിച്ച മിക്കബോർഡുകളിലും അക്ഷരങ്ങൾ മാഞ്ഞുപോയിട്ടുണ്ട്.ചിലതൊക്കെ കാട്മൂടിയ നിലയിലുമാണ്.ഈബോർഡുകൾ സ്ഥാപിച്ചതിനുശേഷം കാലാകാലങ്ങളിൽ പുതുക്കുകയോ വളർന്നുവരുന്ന കാടുകൾ വെട്ടിമാറ്റുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പാലാ - പൊൻകുന്നം റോഡിന് കുറുകെയുള്ള ബോർഡ് പൊൻകുന്നത്ത് മരച്ചില്ലകളാൽ മറഞ്ഞ നിലയിൽ