പ്രതിഭാ സംഗമം
Monday 23 June 2025 1:08 AM IST
തമ്പലക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ഡിഗ്രി റാങ്ക് ജേതാക്കളെയും അനുമോദിക്കുന്നതിനായി ബി.ജെ.പി തമ്പലക്കാട് പ്രതിഭാ സംഗമം നടത്തി. ദേശീയ കൗൺസിലംഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അമ്പിളി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജി. ഹരിലാൽ, അഡ്വ. വൈശാഖ് എസ്. നായർ, സി.ബി സതീഷ് കുമാർ, വി.വി. സരേഷ്, ഉണ്ണികൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.