അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും

Monday 23 June 2025 1:09 AM IST
ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ കെ.എസ്.ഈപ്പൻ അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് ദാനവും ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

പൊൻകുന്നം : ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാകമ്മിറ്റി മുൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഈപ്പന്റെ 12ാമത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എൻ.കെ.സുധാകരൻനായർ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സംസ്ഥാനപ്രസിഡന്റ് കെ.ജി.ഇന്ദുകലാധരൻ അവാർഡ് നൽകി. ജനറൽസെക്രട്ടറി എ.അൻസാർ, ഉപദേശകസമിതി ചെയർമാൻ ഒ.എം.ദിനാകരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വേണുഗോപാലൻനായർ, സെക്രട്ടറി എം.പി.മധുസൂദൻ, പി.ടി.ജോൺ, ജെ.കുഞ്ഞുമോൻ, വി.സലിം, നിസാർ, എസ്.ജയശ്രീ, ജില്ലാസെക്രട്ടറി വി.വി.ശശിമോൻ, കെ.എൻ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.