സംഗീതജ്ഞരെ ആദരിക്കൽ
Monday 23 June 2025 1:10 AM IST
കുറിച്ചി: കുറിച്ചി കെ.എൻ.എം പബ്ലിക് ലൈബ്രറി ലോക സംഗീതദിനത്തിൽ സംഗീതജ്ഞരെ ആദരിക്കാൻ ചേർന്ന യോഗം ഡോ.മണക്കാല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറിയും ഫാമിലി കൗൺസിലറുമായ സുരേഷ് പരമേശ്വരൻ സംഗീതദിനസന്ദേശം നൽകി. തുടർന്ന് എൻ.ഡി ബാലകൃഷ്ണൻ, സിസ്റ്റർ കെസിയ, പി.എം ചന്ദ്രൻ, പി.പി മോഹനൻ, പി.എസ് കൃഷ്ണൻകുട്ടി, എന്നിവർ പങ്കെടുത്തു. സംഗീത പ്രതിഭകളായ പത്താമുട്ടം രഘു, അഞ്ജു അനീഷ്, സുരേന്ദ്രൻ സുരഭി, എസ്.പുരം പൊന്നപ്പൻ, അനിൽ കുമാർ എന്നിവരെ ആദരിച്ചു. തുടർന്ന് സംഗീതാർച്ചനയും നടന്നു.