റോഡരികിലെ തടി കഷണങ്ങൾ നീക്കംചെയ്യണം

Monday 23 June 2025 1:13 AM IST
ഇളമ്പള്ളി കവലയിൽ പകടഭീഷണിയായി റോഡരികിൽ കിടക്കുന്ന തടികൾ

വാഴൂർ : ദേശീയ പാത 183 ൽ ഇളംപള്ളി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഒരു മാസം മുമ്പ് പുറമ്പോക്കിലെ പ്ലാവ് റോഡിലേയ്ക്ക് വീണപ്പോൾ അഗ്നിശമന സേന മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും റോഡരികിൽ നിന്ന് തടി കഷണങ്ങൾ നിക്കം ചെയ്യാത്തത് വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. മറുവശത്ത് ക്രാഷ് ബാരിയറിന് സമീപം മുറിച്ച മരത്തിന്റെ ചില്ലകളും കിടക്കുന്നുണ്ട് . വിതി കുറവുള്ള ഇവിടെ റോഡരികിലെ തടി കഷണങ്ങൾ നീക്കം ചെയ്തു അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് ഡി.എസ്.എസ് ജില്ലാ ചെയർമാൻ ജയ്നി മറ്റപ്പള്ളി ആവശ്യപ്പെട്ടു.