സംഘർഷം ഒഴിവാക്കി ചർച്ച നടത്തണം: ഇറാനോട് മാേദി

Monday 23 June 2025 1:40 AM IST

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം അതീവരൂക്ഷമാകുന്നതിനിടെ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലെ സാഹചര്യത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്‌തെന്നും സംഘർഷത്തിൽ അതീവ ആശങ്ക അറിയിച്ചെന്നും മോദി ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു. മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പുനഃസ്ഥാപിക്കാൻ സംഘർഷത്തിൽ നിന്ന് പിന്മാറി ചർച്ചകൾക്കും നയതന്ത്രത്തിനും തയ്യാറാകാൻ മോദി ആവശ്യപ്പെട്ടു.