ഗാസയിൽ 3 ഇസ്രയേലികളുടെ മൃതദേഹം കണ്ടെത്തി
Monday 23 June 2025 6:31 AM IST
ടെൽ അവീവ്: ഹമാസ് കഴിഞ്ഞവർഷം തടവിലാക്കിയ മൂന്ന് ബന്ദികളുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രയേൽ പ്രതിരോധ സേന. ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്കു പിന്നാലെ ഒട്ടേറെപ്പേരെ ബന്ദികളാക്കിയിരുന്നു. ഇവരിലുണ്ടായിരുന്ന ജോനാഥൻ സമെറാനോ (21), ഒഫ്ര കെയ്ദർ (70), ഷേ ലെവിൻസൺ (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.