സിറിയയിൽ ചാവേർ സ്‌ഫോടനം: 20 മരണം
Monday 23 June 2025 6:31 AM IST
ഡമാസ്‌കസ്: സിറിയയിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 52 പേർക്ക് പരിക്കേറ്റു. ഇന്നലെ തലസ്ഥാനമായ ഡമാസ്‌കസിലെ ഡ്വെയ്‌ല മേഖലയിലുള്ള മാർ ഏലിയാസ് ചർച്ചിലായിരുന്നു സംഭവം. ശരീരത്തിൽ സ്ഫോടക വസ്തു ഘടിപ്പിച്ചെത്തിയ അക്രമി പള്ളിക്കുള്ളിൽ കയറി വെടിവയ്പ് നടത്തിയ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അക്രമി ഐസിസ് അംഗമാണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ മുൻ പ്രസിഡന്റ് ബാഷർ അൽ- അസദിന്റെ സർക്കാർ നിലംപതിച്ചതിനുശേഷം സിറിയയിലുണ്ടായ ആദ്യ ചാവേർ സ്ഫോടനമാണിത്.