മൊസാദ് ചാരനെ തൂക്കിലേറ്റി
Monday 23 June 2025 6:32 AM IST
ടെഹ്റാൻ: ഇസ്രയേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയ ഇറാൻ പൗരനെ തൂക്കിലേറ്റി. മജീദ് മുസയ്യിബി എന്നയാളുടെ വധശിക്ഷയാണ് ഇന്നലെ ഇസ്‌ഫഹാൻ നഗരത്തിൽ നടപ്പാക്കിയത്. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യു.എസിന്റെ ആക്രമണം ഉണ്ടായ പിന്നാലെയായിരുന്നു വധശിക്ഷ. മൊസാദ് ഏജന്റുമായി ബന്ധം പുലർത്തിയിരുന്ന മജീദ് രഹസ്യവിവരങ്ങൾ കൈമാറിയെന്നും പ്രതിഫലമായി ക്രിപ്‌റ്റോ കറൻസി ലഭിച്ചെന്നും ഇറാൻ കോടതി ചൂണ്ടിക്കാട്ടി.