റഷ്യയിൽ നിന്ന് ഇന്ധന ഇറക്കുമതി വർദ്ധിപ്പിച്ച് ഇന്ത്യ

Monday 23 June 2025 6:35 AM IST

ന്യൂഡൽഹി :പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിനിടെ, റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചു. സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് വാങ്ങുന്നതിന്റെ ഇരട്ടി റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുവെന്നാണ് റിപ്പോട്ടുകൾ. മേയിൽ ദിനംപ്രതി 1.96 മില്യൺ ബാരലാണ് റഷ്യയിൽ നിന്നു വാങ്ങിയത്. ഈമാസം 2.22 മില്യൺ ഇറക്കുമതി ചെയ്‌തേക്കും. യു.എസിൽ നിന്നുള്ള ഇറക്കുമതിയും വർദ്ധിപ്പിച്ചിട്ടുണ്ട്. മേയിൽ ദിനംപ്രതി 280,​000 ബാരലായിരുന്നെങ്കിൽ ഈമാസം 439,​000 ബാരൽ വാങ്ങാനാണ് നീക്കം. 2022 ഫെബ്രുവരിയിൽ റഷ്യ - യുക്രെയിൻ സംഘർഷത്തിന് പിന്നാലെയാണ് റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചത്.

 സന്ദർശനം റദ്ദാക്കി

ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി

ഇറാൻ - ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി ബദർ ബദ്ദലാറ്റി ഇന്ത്യാ സന്ദർശനം മാറ്റി. ജൂൺ 23ന് ഡൽഹിയിലെത്തി വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറിനെയും,​ കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെയും സന്ദർശിക്കാനായിരുന്നു പദ്ധതി.