സംരക്ഷണദിന ആചരണം
Monday 23 June 2025 8:36 PM IST
കണ്ണൂർ: കേരള ആയുർവേദ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) നാളെ സംരക്ഷണ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലേക്ക് മാർച്ച് സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ പാരമ്പര്യ നാട്ടുവൈദ്യ മേഖലയെ ആയുഷിൽ ഉൾപ്പെടുത്തുക, ആയുർവേദ മേഖലയിലെ തൊഴിലാളികൾക്ക് വേജസ് നടപ്പിൽ വരുത്തുക, പാരമ്പര്യ നാട്ടുവൈദ്യ കളരി മർമ്മ സിദ്ധ ചികിത്സകൾക്ക് രജിസട്രേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. ആവശ്യങ്ങൾ നടപ്പിൽ വരുത്തണമെന്നാവശ്യപ്പെട്ട് എം.പിമാർക്ക് നിവേദനം നൽകും.വാർത്താസമ്മേളനത്തിൽ കേരള ആയുർവേദ തൊഴിലാളി യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.രാമചന്ദ്രൻ ഗുരുക്കൾ, അരയ്ക്കൽ ബാലൻ, രഞ്ചിത്ത് വൈദ്യർ, ടി.വി .സുരേഷ് ഗുരുക്കൾ, ടി. രാജേഷ് ഗുരുക്കൾ എന്നിവർ പങ്കെടുത്തു.