ശമ്പള പരിഷ്കരണം ജൂലായ് ഒന്നു മുതൽ നടപ്പിലാക്കണം

Monday 23 June 2025 8:37 PM IST

തളിപ്പറമ്പ് : ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കി പന്ത്രണ്ടാം ശമ്പള പരിഷ്കരണം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ നടപ്പിലാക്കണമെന്ന് ജോയിന്റ് കൗൺസിൽ തളിപ്പറമ്പ മേഖല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജീവനക്കാർ ജൂലായ് ഒന്നിന് സെക്രട്ടേറിയറ്റിലേക്കും ജില്ല കേന്ദ്രങ്ങളിലേക്കും നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കുവാൻ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. എം.എം.രാഘവൻ മാസ്റ്റർ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം റാം മനോഹർ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പി.പി.ആരിഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.എസ്.പ്രദീപ് സംസാരിച്ചു. തളിപ്പറമ്പ് മേഖല യുടെ സെക്രട്ടറിയായി സിനി മത്തായിയെ കൺവെൻഷനിൽ തെരഞ്ഞെടുത്തു. റൈന മോളി സ്വാഗതവും സിനി മത്തായി നന്ദിയും പറഞ്ഞു.

പടം: റാം മനോഹർ ഉദ്ഘാടനം ചെയ്യുന്നു