മാണിക്കോത്ത് തറവാട് കുടുംബ സംഗമം

Monday 23 June 2025 8:39 PM IST

കാഞ്ഞങ്ങാട്: മാണിക്കോത്ത് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനം തെക്കേ മുല്ലച്ചേരി നാമ്പോലച്ചൻ തറവാട് ശ്രീ നാഗച്ചേരി ഭഗവതി ദേവസ്ഥാനം എന്നിവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുടുംബാംഗങ്ങളുടെ സംഗമം മാണിക്കോത്ത് തറവാട് അങ്കണത്തിൽ ഉത്തര മലബാർ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ ഉദ്ഘാടനം ചെയ്തു. മണി ഗാർഡർ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു.ആചാര സ്ഥാനികരെയും മുതിർന്ന കുടുംബാംഗങ്ങളെയും ആദരിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, കലാ കായിക രംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെയും അനുമോദിച്ചു. ദേവസ്ഥാനത്ത് നിർമ്മിക്കുന്ന മേൽ പന്തലിനുള്ള ആദ്യ ഫണ്ട് കുടുംബ അംഗങ്ങളിൽ നിന്നും അടൂർ പതിക്കാൽ കാർന്നോരച്ചൻ കുമാരൻ ഏറ്റുവാങ്ങി എം.പ്രജിത്ത് , ടി.ചോയമ്പു , ഐ.തമ്പാൻ, ശശികല , സിന്ധുകണ്ണൻ എന്നിവർ സംസാരിച്ചു. പി.ഉണ്ണി സ്വാഗതവും ഒ.നാരായണൻ നന്ദിയും പറഞ്ഞു.