സ്വരാജിനെ കൈവിട്ട് നാട്, പണി 'ഗോവിന്ദൻ"പരാമർശം, ആയുധമാക്കി യു.ഡി.എഫ്

Tuesday 24 June 2025 1:39 AM IST

ഇളംങ്കാറ്റ് പോലെ ആരംഭിച്ച് കൊടുങ്കാറ്റായി മാറിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തോടെ പരിസമാപ്തിയായി. പിതാവ് ആര്യാടൻ മുഹമ്മദിന്റെ വഴിയേ നിലമ്പൂർ മണ്ഡലം ആര്യാടൻ ഷൗക്കത്തിനെ നിയമസഭയിലെത്തിച്ചു. ആദ്യ റൗണ്ടുകളിൽ തന്നെ വ്യക്തായ ഭൂരിപക്ഷം നേടിയ ഷൗക്കത്ത് ഒരിക്കൽ പോലും പിന്നിൽ പോയില്ലെന്നത് ഇടത് പക്ഷത്തിനേറ്റ വലിയ തിരിച്ചടിയാണ്. ആദ്യം എണ്ണിയ വഴിക്കടവിൽ യു.ഡി.എഫിന് ലീഡ് കുറഞ്ഞെങ്കിലും പിന്നീട് അങ്ങോട്ട് മുന്നേറ്റത്തിന്റെ മിനിറ്റുകൾ ആയിരുന്നു.