ശത്രു വലിയ തെറ്റ് ചെയ്തു,ഇനി ശിക്ഷ, ഖമനേയിയുടെ ഗർജ്ജനം മുഴങ്ങി
Tuesday 24 June 2025 1:39 AM IST
'സയണിസ്റ്റ് ശത്രു" വലിയ തെറ്റ് ചെയ്തുവെന്നും അതിന് ശിക്ഷ ലഭിച്ചുകൊണ്ടേയിരിക്കുമെന്നും അമേരിക്കക്കാർ മുമ്പുള്ളതിനേക്കാൾ കൂടുതൽ പ്രഹരം പ്രതീക്ഷിക്കണമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഖമനേയി എക്സിലൂടെ പ്രതികരണം അറിയിച്ചത്. ആണവ കേന്ദ്രങ്ങളിലെ ആക്രമണങ്ങൾക്ക് ശേഷം യു.എസിനും ഖമനേയി ശക്തമായ മുന്നറിയിപ്പ് നൽകി.