ലഹരിക്കെതിരെ സംയുക്തപരിശോധന

Monday 23 June 2025 8:41 PM IST

ചെറുപുഴ : പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ സ്കൂളുകൾ പുകയില വിമുക്തമാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. സ്കൂൾ പരിസരത്ത് പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നതിനെതിരെ പഞ്ചായത്ത്‌, ആരോഗ്യ വകുപ്പ്, പൊലീസ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പരിശോധനയിൽ പുകയില ഉത്പന്നങ്ങൾ വിൽപന നിരോധന നിയമ പ്രകാരം ഉള്ള ബോർഡുകൾ പ്രദർശിപ്പിക്കാത്ത സ്ഥാപനമുടമകളിൽ നിന്ന് പിഴ ഈടാക്കി.പ്രാപ്പൊയിൽ, ചെറുപുഴ, ടൗണുകളിലാണ് ആദ്യഘട്ട പരിശോധന നടന്നത്. ഒട്ടേറെ സ്ഥലങ്ങളിൽ പരസ്യ മദ്യപാനം നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതർ പറഞ്ഞു.

ചെറുപുഴ എസ്.ഐ എം.പ്രമോദ്കുമാർ, പയ്യന്നൂർ അസി.എക്സൈസ് ഓഫീസർ പി.വി.ശ്രീനിവാസൻ, ഹെൽത്ത് ഇൻസ്‌പെക്ടർ വി.മുഹമ്മദ്‌ ഷെരീഫ്, ജോബിൻ എന്നിവർ നേതൃത്വം നൽകി.