കളത്തിൽ ഇറാന്റെ വജ്രായുധം, ഇസ്രയേൽ പിളരും
Tuesday 24 June 2025 1:40 AM IST
ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഇറാന്റെ പ്രധാനപ്പെട്ട ഖോറാംഷഹർ 4 മിസൈൽ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. 2017ലാണ് ഇറാൻ ഈ മിസൈലുകൾ അവതരിപ്പിച്ചത്. 2,000 കിലോമീറ്റർ ദൂരപരിധിയുള്ള കൂറ്റൻ മിസൈലാണ് ഖോറാംഷഹർ 4. വാർഹെഡ് വഹിക്കാനുള്ള കഴിവുമുണ്ടെന്ന് ഇറാനിയൻ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു. നാശത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സബ്‌മോണിഷനുകൾ അടങ്ങിയ വാർഹെഡ് ആണ് പ്രധാന സവിശേഷത.