ഫോർഡോയിലേക്ക് ഇടിച്ചുകയറി മിസൈൽ, ഇസ്രയേലിന്റെ സർജിക്കൽ സ്‌ട്രൈക്ക്

Tuesday 24 June 2025 1:41 AM IST

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ എവിൻ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐ.ആർ.ഐ.ബിയുടെ പ്രക്ഷേപണ നിലയത്തെയും ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.