നഗരസഭ ജല ബഡ്ജറ്റ് പ്രകാശനം
Monday 23 June 2025 8:42 PM IST
പയ്യന്നൂർ: നഗരസഭയിലെ ഓരോ പ്രദേശത്തിന്റെ ജല ലഭ്യതയും ജല വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കിയ ജല ബഡ്ജറ്റ് ചെയർപേഴ്സൺ കെ.വി.ലളിത പ്രകാശനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സി.ജയ, വി.ബാലൻ, ടി. വിശ്വനാഥൻ,വി.വി.സജിത കൗൺസിലർമാരായ എം. ആനന്ദൻ, കെ.കെ.ഫൽഗുനൻ, ഇക്ബാൽ പോപ്പുലർ, നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, ക്ലീൻ സിറ്റി മാനേജർ പി.പി.കൃഷ്ണൻ, ഹരിതകേരള മിഷൻ റിസേഴ്സ് പേഴ്സൺ ശ്രീരാഗ് രമേഷ് സംസാരിച്ചു.ജല സ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കുകയും പ്രദേശത്തിന്റെ ജലലഭ്യതയും ആവശ്യകതയും കണ്ടെത്തി സംഭരിച്ച് കുറവുള്ള സ്ഥലങ്ങളിൽ പ്രയോജനപ്പെടുത്തുക , ജലമലിനീകരണം, ജലദുരുപയോഗം തടയുക തുടങ്ങിയ കർമ്മ പദ്ധതികളാണ് ജലബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു.