പുസ്തക സംവാദവും ഗാനസദസ്സും
Monday 23 June 2025 8:45 PM IST
കണ്ണൂർ: ഓൾ കേരള ബാങ്ക് റിട്ടയറീ സ് ഫെഡറേഷന്റെ സാംസ്കാരിക വിഭാഗമായ അബ്കയുടെ ജില്ലാതല വായന മാസാചരണത്തിന്റെ ഭാഗമായി പുസ്തക സംവാദവും ഗാനസദസ്സും കവി എ.വി.ചന്ദ്രൻ ചെറുകുന്ന് ഉദ്ഘാടനം ചെയ്തു.അബ്ക സംസ്ഥാന ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കണ്ണോം രചിച്ച, വടക്കൻ തെയ്യപ്പാട്ടുകൾ എന്ന പുസ്തകം ചർച്ച ചെയ്തു.ജില്ലാ രക്ഷാധികാരി എ.സി. മാധവൻ അദ്ധ്യക്ഷത വഹിച്ചു. സി. ഉമാപതി ,ജി.വി. ശരത്ചന്ദ്രൻ, കെ.ബാലകൃഷ്ണൻ,എം.പി.മുരളീധരൻ,കെ.പി. രാഘവൻ,സി.ബാലകൃഷ്ണൻ, കെ.കെ. ശിവദാസൻ ,കെ. വേലായു ധൻ ,പി.വി. രാജൻ, എൻ.പി. അബ്ദുറഹ്മാൻ കുട്ടി എന്നിവർ സംസാരിച്ചു.ഗാന സദസ്സിൽ എം.പി.മുരളീധരന്റെ നേതൃത്വത്തിൽ എ.വി. സന്തോഷ് നമ്പ്യാർ, പ്രദീപ് പടുവിലായി, എം. പി.രാജേഷ്, എം.ജയരാജ്, എ. ഹരിദാസ്, മുഹമ്മദ് ഹാഷിം,എന്നിവർ പങ്കെടുത്തു.