ഹോട്ട് ആൻഡ് സൈറ്റിലിഷ് , മാലി ദ്വീപിൽ കാജൽ അഗർവാളിന് പിറന്നാൾ ആഘോഷം

Tuesday 24 June 2025 6:00 AM IST

മാലിദ്വീപിൽ കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ. സ്വിം സ്യൂട്ടിൽ അതീവ ഗ്ളാമറസായി കാജലിനെ ചിത്രങ്ങളിൽ കാണാം.

ഭർത്താവ് ഗൗതം കിച്ലു, മകൻ നീൽ , നടിയും സഹോദരിയുമായ നിഷ അഗർവാൾ എന്നിവരും കാജൽ അഗർവാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ കാണാം.

2020 ഒക്ടോബർ 30ന് ആണ് കാജൽ അഗർവാളും ഗൗതം കിച്ലുവും വിവാഹിതരായത്. കാജലിന്റെ ബാല്യകാല സുഹൃത്താണ് ഗൗതം കിച്ലു. 2022ഏപ്രിൽ 19 നാണ് കാജലിനും ഗൗതമിനും മകൻ നീൽ പിറന്നത്. സൽമാൻ ഖാൻ നായകനായ സിക്കന്ദർ സിനിമയിലാണ് കാജൽ അഗർവാൾ ഒടുവിൽ അഭിനയിച്ചത്.