'ഏറ്റവും മികച്ച ആൾ' വിജയയ്ക്ക് ആശംസയുമായി തൃഷ

Tuesday 24 June 2025 6:00 AM IST

ദളപതി വിജയ്‌യ്ക്ക് പിറന്നാൾ ആശംസ നേർന്ന് തൃഷ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.തൃഷയുടെ ഇസ്സി എന്ന നായക്കുട്ടിയെ ലാളിക്കുന്ന വിജയ്‌യെയും അരികിൽ തൃഷയേയും കാണാം.

ഞങ്ങൾ കാത്തിരുന്ന കമന്റ് വൈകിയാണെങ്കിലും എത്തിയല്ലോ എന്നാണ് ആരാധകന്റെ കമന്റ്.

കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി വിജയ്‌യും തൃഷയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞവർഷം നോർവെയിൽ ഇരുവരെയും ഒന്നിച്ച് കണ്ടതോടെ അഭ്യൂഹങ്ങൾ ശക്തമായത്. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നത് ഗോസിപ്പുകൾക്ക് ശക്തി പകരുന്നു.

പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് വിജയ്‌യും തൃഷയും. ഗില്ലി, തിരുപ്പാച്ചി, ആദി, ലിയോ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഗില്ലിയിൽ അഭിനയിച്ചശേഷം തൃഷയും വിജയ്‌യും വർഷങ്ങൾക്കുശേഷം ഒന്നിച്ച് എത്തിയത്ലോ കേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രത്തിലായിരുന്നു .