പള്ളിച്ചട്ടമ്പി ആരംഭിച്ചു ടൊവിനോയുടെ നായിക കയാദു ലോഹർ

Tuesday 24 June 2025 6:00 AM IST

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം കയാദു ലോഹർ നായിക. പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാളത്തിലേക്ക് എത്തിയ കയാദു അഭിനയിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് പള്ളിച്ചട്ടമ്പി. തൊടുപുഴ കാഞ്ഞാറിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ആയിരരത്തിത്തൊള്ളായിരത്തി അമ്പത്തിഏഴ് കാലഘട്ടത്തിൽ, ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് വിശാലമായ ക്യാൻവാസിൽ അവതരിപ്പിക്കുന്നത്.വിജയരാഘവൻ, തെലുങ്ക് നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആന്റണി , ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം , ജോസൂട്ടി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.എസ്. സുരേഷ് ബാബു രചന നിർവഹിക്കുന്നു.ഛായാഗ്രഹണം - ടിജോ ടോമി,സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് -റഷീദ് അഹമ്മദ്, കോസ്റ്റ്യും -ഡിസൈൻ മഞ്ജുഷ രാധാകൃഷ്ണൻ ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ ' ചീഫ് അസോസിയേറ്റ് ഡയറക്ടേർസ് - കിരൺ റാഫേൽ, റെനിത് രാജ്.കാസ്റ്റിംഗ് - ഡയറക്ടർ - ബിനോയ് നമ്പാല , ലൈൻ പ്രൊഡ്യൂസർ - അലക്സ്ഇ. കുര്യൻ,പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്സ് - എബി കോടിയാട്ട്, ജെറി വിൻസന്റ്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ ,ബ്രജേഷ് എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.