രക്തസാക്ഷിത്വ വാർഷികാചരണം

Tuesday 24 June 2025 1:12 AM IST

മാവേലിക്കര: തെക്കേക്കരയിലെ ഡി.വൈ.എഫ്.ഐ നേതാവ് വി.അജിത്തിന്റെ 34ാം രക്തസാക്ഷിത്വ വാർഷികാചരണം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.രാജേന്ദ്രൻ അധ്യക്ഷനായി. എസ്.ആർ ശ്രീജിത്ത് സ്വാഗതം പറഞ്ഞു. സി.പി.എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച് ബാബുജാൻ, കെ.രാഘവൻ, അഡ്വ..ജി.ഹരിശങ്കർ, എ.മഹേന്ദ്രൻ, കെ.മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, എം.എസ് അരുൺകുമാർ എം.എൽ.എ, അഡ്വ.ജി.അജയകുമാർ, ഡോ.കെ.മോഹൻകുമാർ, ടി.വിശ്വനാഥൻ, ജി.വിഷ്ണു എന്നിവർ പങ്കെടുത്തു.