ഭാരതമാതാവിന് പുഷ്പാർച്ചന

Tuesday 24 June 2025 1:39 AM IST

ആലപ്പുഴ: നാടിനോട് കൂറില്ലാത്തതിന്റെ തെളിവാണ് ഭാരതാംബയുടെ ചിത്രത്തോടുള്ള കമ്യൂണിസ്റ്റുകാരുടെ മനോഭാവമെന്ന് ബി.ജെ.പി നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി കെ ബിനോയ്‌ അഭിപ്രായപ്പെട്ടു. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള സംസ്ഥാന സർക്കാരിന്റെ അവഹേളനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുല്ലയ്ക്കലിൽ ഭാരതമാതാവിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയായിരുന്നു അദ്ദേഹം.ജില്ലാ സെക്രട്ടറി അഭിലാഷ് മാപ്പറമ്പിൽ അധ്യക്ഷനായി. കെ.പി. പരീക്ഷിത്ത്,അരുൺ അനിരുദ്ധൻ,ആർ.ഉണ്ണികൃഷ്ണൻ, ഡി.സുഭാഷ്, അഡ്വ.സന്ധ്യ,കെ.പ്രദീപ്‌, ജി.വിനോദ് കുമാർ, എ.ഡി. പ്രസാദ് പൈ എന്നിവർ സംസാരിച്ചു.