യോഗദിനാചരണവും യോഗ ക്ലാസ്സും
Tuesday 24 June 2025 12:40 AM IST
ഭരണിക്കാവ് : അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഭരണിക്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗാ ദിനാചരണവും യോഗാ ക്ലാസ്സും നടത്തി. ആചാര്യൻ നിത്യാനന്ദ യോഗി യോഗാദിന സന്ദേശം നൽകി. ഇന്നത്തെ തലമുറയിലെ ജീവിതശൈലീരോഗങ്ങളിൽ നിന്ന് ഒരു പരിധിവരെ യോഗ പരിശീലനത്തിലൂടെ ആശ്വാസം ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് യോഗാ പരിശീലനം നൽകി. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഭരണിക്കാവ് യൂണിറ്റ് പ്രസിഡന്റ് വി.ശിവൻകുട്ടി, സെക്രട്ടറി രാജേന്ദ്രൻ കെ.ബി എന്നിവർ നേതൃത്വംനൽകി.