വെറ്ററിനറി സർജൻ നിയമനം

Tuesday 24 June 2025 12:44 AM IST

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന് താത്കാലിക വെറ്ററിനറി സർജന്മാരുടെ വാക്ക് ഇൻ ഇന്റ‌ർവ്യൂ നടത്തും. നിയമനം പരമാവധി 89 ദിവസത്തേക്കോ അല്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് മുഖേനയുള്ള കേന്ദ്രീകൃത നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടക്കുന്നതുവരേയോ ആയിരിക്കും. വെറ്ററിനറി സയൻസിലെ ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ നാളെ രാവിലെ 11 മുതൽ 12 വരെ ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04772252431.