യോഗാദിനാചരണവും വായന വാരാഘോഷവും
Tuesday 24 June 2025 12:45 AM IST
ആലപ്പുഴ: അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷന്റെയും ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്‌സിന്റെയും ആഭിമുഖ്യത്തിൽ യോഗാദിനാചരണവും വായനാ വാരാഘോഷവും നടത്തി. അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷൻ എസ്.ഐ മിറാഷ് ജോൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എം ഇ. സീന അദ്ധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രക്ടർ ജെസി ജോൺ യോഗാക്ലാസ് നയിച്ചു. അർത്തുങ്കൽ കോസ്റ്റൽ പൊലീസ് ബീറ്റ് ഓഫീസർ വി.എച്ച്. അൻസാർ, സ്റ്റുഡന്റസ് പൊലീസ് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ പി. അനീഷ്യ, സ്റ്റുഡന്റസ് പൊലീസ് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ആർ. അനസ്, സ്റ്റുഡന്റസ് പൊലീസ് ട്രെയ്‌നിംഗ് ഇൻസ്ട്രക്ടർ ആർ. മുജീബ്, അർത്തുങ്കൽ കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥൻ അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.