നെഹ്റുട്രോഫി: സ്റ്റാർട്ടിംഗ് സംവിധാനങ്ങളുടെ വിലയിരുത്തൽ 27ന് 

Tuesday 24 June 2025 12:50 AM IST

ആലപ്പുഴ : നെഹ്റുട്രോഫി ജലമേളയുടെ സ്റ്റാർട്ടിംഗ്, ഫിനിഷിംഗ് സംവിധാനങ്ങൾ കൂടുതൽ ആധുനികമാക്കണമെന്ന് ടെക്നിക്കൽ കമ്മിറ്റി യോഗത്തിൽ നിർദ്ദേശം ഉയർന്നു. സ്റ്റാർട്ടിംഗ് ഏരിയയിൽ എല്ലാ വള്ളങ്ങളെയും ഒരേപോലെ കാണാൻ സാധിക്കുന്ന തരത്തിൽ സ്റ്റാർട്ടർക്ക് നിൽക്കാനുള്ള ടവർ സ്ഥാപിക്കുക, ഫിനിഷിംഗിന്റെ ‌ടൈമിംഗ് സംവിധാനം കൂടുതൽ ആധുനികമാക്കുക, കാണികളുടെ നിയന്ത്രണത്തിൽ പാലിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച നിർദ്ദേശങ്ങളടക്കം ചർച്ചയിൽ ഉയർന്നു. 27ന് ചേരുന്ന എക്സിക്യുട്ടിവ് യോഗത്തിന് മുന്നോടിയായി സമിതിക്ക് മുന്നിൽ സമ‌ർപ്പിച്ചിരിക്കുന്ന സ്റ്റാർട്ടിംഗ് സംവിധാനങ്ങളുടെ സാങ്കേതിക പ്രദർശനം നടത്തും. ഇവയിൽ നിന്ന് മികച്ചതെന്ന് കണ്ടെത്തുന്ന സംവിധാനമാകും ഈ വർഷത്തെ നെഹ്റുട്രോഫി ജലമേളയിൽ ഉപയോഗിക്കുക.