ബോധവത്കരണ സന്ദേശയാത്ര

Tuesday 24 June 2025 2:50 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ ബ്രദറൻ സഭകളിലെ യുവാക്കളുടെ കൂട്ടായ്മായ ട്രിവാൻഡ്രം ബ്രദറൻ യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ബോധവത്കരണ സന്ദേശയാത്ര നാളെ രാവിലെ 9.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ക്രൈം ഐ.ജി സ്പർജൻകുമാർ ഫ്ലാഗ്ഒഫ് ചെയ്യും.ശംഖുംമുഖം വരെ നടത്തുന്ന യാത്രയിൽ നൂറിലധികം യുവതി- യുവാക്കൾ പങ്കെടുക്കുമെന്ന് ബ്രദർ കെ.വി.വർഗീസ്,ബ്രദർ എസ്.ഷിജി,ബ്രദർ പി.എം.വിനീത്,ബ്രദർ ജി.ധർമ്മദാസ്, ബ്രദർ പി.എസ്.പോൾസൺ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.