സാരംഗി റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു S/C
Tuesday 24 June 2025 2:57 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ.ഷബ്ന.ജെ.എസിനെ സാരംഗി റസിഡന്റ്സ് അസോസിയേഷൻ ആദരിച്ചു. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു. അസോസിയേഷൻ ഓഫീസിൽ നടന്ന പരിപാടി പോത്തൻകോട് ഗ്രാമ പഞ്ചായത്തംഗം എം.ബീന ഉദ്ഘാടനം ചെയ്തു. എം.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗം എസ്.ശ്രീലത മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.വിനോദ് മണി,എ.എം.സുധീർ, ബിന്ദു പ്രസന്നൻ,രാകേഷ് മോഹൻ,അംബിക,കെ.ദിവാകരൻ നായർ,ഷമി കുമാർ,രാജൻ പാറയിൽ തുടങ്ങിയവർ സംസാരിച്ചു.