പ്രതിഭാ സംഗമവും ലഹരി വിരുദ്ധ ക്യാമ്പെയിനും 

Tuesday 24 June 2025 3:59 AM IST

വർക്കല: ചെമ്മരുതി തറട്ട വാർഡിൽ സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും ലഹരി വിരുദ്ധ ക്യാമ്പെയിനും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.രാകേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.വർക്കല എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ,എം.വൈശാഖ് എന്നിവർ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും

അഡ്വ.എസ്.സുനിൽ,അഡ്വ.എസ്.ജവാദ് എന്നിവർ നിയമ ബോധവത്കരണ ക്ലാസും അഡ്വ.മനോജ്,അനിഷ്‌കർ എന്നിവർ കരിയർ ഗൈഡൻസ് ക്ലാസുമെടുത്തു. കേരള ബാങ്ക് ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ,ചെമ്മരുതി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ.എച്ച്.സലിം,അഡ്വ.ബി.എസ്.ജോസ്.മിനി എന്നിവർ പങ്കെടുത്തു.എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.