ശമ്പളപരിഷ്കരണം ഉടൻ വേണം : ജോയിന്റ് കൗൺസിൽ

Tuesday 24 June 2025 4:00 AM IST

ആറ്റിങ്ങൽ : ജീവനക്കാരുടെ ശമ്പള പരിഷ്കരണം നീട്ടിക്കൊ ണ്ടുപോകരുതെന്ന് ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്കരണം നടപ്പാക്കിക്കാൻ ജൂലായ് ഒന്നിന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കു മാർച്ചും ധർണയും നടത്തും. മേഖലാ വൈസ് പ്രസിഡന്റ് എം.കെ. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി വർക്കല സജീവ് സ്വാഗതം പറഞ്ഞു. നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി വി.സന്തോഷ്, സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി.ബിജിന, ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി മഞ്ജുകുമാരി.എം, ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. മനോജ്കുമാർ, എസ്.ഫാമിദത്ത് എന്നിവർ സംസാരിച്ചു. മേഖല ട്രഷറർ അജിത്ത്.എ നന്ദി പറഞ്ഞു. സ്ഥലം മാറിപ്പോകുന്ന ജില്ലാ ജോയിന്റ് സെക്രട്ടറി വി. സന്തോഷ്, വനിതാ കമ്മിറ്റി അംഗം ആർ.രാഖി എന്നിവർക്കുള്ള സ്നേഹോപഹാരം ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എം.എസ്. സുഗൈതകുമാരി നൽകി.