പി.എൻ.പണിക്കർ അനുസ്മരണവും ഉപന്യാസ മത്സരവും

Tuesday 24 June 2025 3:01 AM IST

കിളിമാനൂർ: വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ ക്യാമ്പസ് സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനവാരത്തിന്റെ സമാപനമായ നാളെ രാവിലെ 10.30ന് കോളേജിൽ വച്ച് ഹയർസെക്കൻഡറി കുട്ടികൾക്കായി മലയാളം ഉപന്യാസ മത്സരം സംഘടിപ്പിക്കും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്കൂൾ അധികാരികൾ മുഖേന ബന്ധപ്പെടണം.സമ്മാനാർഹർക്ക് ക്യാഷ് പ്രൈസുകളും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും.കോളേജിൽ നടക്കുന്ന പി.എൻ.പണിക്കർ അനുസ്മരണ സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ് രവികുമാർ ഉദ്ഘാടനം ചെയ്യും.ഡയറക്ടർ കെ.എസ്.ഷാജി അദ്ധ്യക്ഷത വഹിക്കും.കവിയും ബാലസാഹിത്യകാരനുമായ മടവൂർ സുരേന്ദ്രൻ വിശിഷ്ടാതിഥിയായിരിക്കും.വകുപ്പ് മേധാവികളായ ഡോ.ബ്രിജിലാൽ റൂബൻ,ഡോ.പ്രവീൺ റോസ്,ഡോ.ജയരഞ്ജിനി,അരുൺ ലോഹിതാക്ഷൻ,ഡോ.സർഗ്ഗുണൺ,ലൈബ്രേറിയന്മാരായ എൻ.വിജയകുമാർ,ആർ.രേഷ്മ,ഹയർസെക്കൻഡറി അദ്ധ്യാപകനായ കെ.സജി എന്നിവർ പങ്കെടുക്കും. ഫോൺ:9447360915.