ഇസ്രയേൽ ഇറാൻ യുദ്ധം കൈവിട്ടു: യു.എസ് സൈനിക ബേസ് ആക്രമിച്ച് ഇറാൻ

Tuesday 24 June 2025 1:05 AM IST

ദോഹ: ബങ്കർ ബസ്റ്റർ ബോംബിട്ട് ആണവനിലയങ്ങൾ തകർത്തതിനു തിരിച്ചടിയായി, ഖത്തറിലെ യു.എസ് സൈനിക ബേസിലേക്ക് മിസൈലാക്രമണം നടത്തി ഇറാൻ. ഇന്നലെ ഇന്ത്യൻ സമയം രാത്രി 10നാണ് ദോഹയ്ക്ക് സമീപമുള്ള അൽ-ഉദെയ്ദ് എയർ ബേസിന് നേരെ ആക്രമണമുണ്ടായത്.

മിസൈലുകളെ ഖത്തറിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. ആർക്കും പരിക്കില്ല. ആക്രമണ സൂചന ലഭിച്ചുടൻ ബേസ് ഒഴിപ്പിച്ച ഖത്തർ വ്യോമപാത അടച്ചിരുന്നു. ഇറാന്റെ ആക്രമണത്തെ അപലപിച്ച ഖത്തർ തിരിച്ചടിക്കുമെന്ന് പറഞ്ഞു. ഖത്തറിനെതിരെയല്ല, യു.എസ് ബേസാണ് ലക്ഷ്യമെന്ന് ഇറാൻ പ്രതികരിച്ചു. യു.എസിന്റെ മിഡിൽ ഈസ്റ്റിലെ വലിയ സൈനിക ബേസാണ് അൽ-ഉദെയ്ദ്.

ഭീഷണി കണക്കിലെടുത്ത് ഖത്തർ, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങളും വ്യോമപാത താത്കാലികമായി അടച്ചു. ബഹ്റൈനിൽ അപായ സൈറണുകൾ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചു. സിറിയയിലേയും ഇറാക്കിലേയും യു.എസ് ബേസുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

അതേസമയംഇറാക്കിൽ അൻബർ പ്രവശ്യയിലുള്ള യു.എസിന്റെ ഐൻ അൽ അസദ് എയർബേസ് ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും യു.എസ് നിഷേധിച്ചു.

 50,000 സൈനികരെ കൊല്ലും: ഇറാൻ

ആണവനിലയങ്ങൾ തകർത്തതിനു തിരിച്ചടിയായി 50,000 അമേരിക്കൻ സൈനികരെ കൊല്ലുമെന്ന് ഇറാന്റെ ഭീഷണി. ഇറാനിൽ ഭരണമാറ്റം ആലോചിക്കേണ്ടതാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. അമേരിക്കൻ സൈനികരെ കൂട്ടക്കൊല ചെയ്ത് ശവപ്പെട്ടികളിൽ വാഷിംഗ്ടണിലേക്ക് അയയ്ക്കണമെന്ന് ഇറാൻ ദേശീയ ടെലിവിഷനിലാണ് ആഹ്വാനം വന്നത്. ഇറാന്റെ പിന്തുണയുള്ള മിഡിൽ ഈസ്റ്റിലെ സായുധഗ്രൂപ്പുകളും യു.എസ് സൈനിക ബേസുകളെ ലക്ഷ്യം വച്ചേക്കും. തങ്ങളെ ആക്രമിച്ചാൽ ഇറാന്റെ വിനാശത്തിൽ ഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

45,000 സൈന്യം

ബഹ്‌റൈൻ, ഈജിപ്റ്റ്, ഇറാക്ക്, ഇസ്രയേൽ, ജോർദ്ദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, സിറിയ, യു.എ.ഇ എന്നിവിടങ്ങളിലെ ബേസുകളിലും യുദ്ധക്കപ്പലുകളിലുമായി 45,000 അമേരിക്കൻ സൈനികരുണ്ട്.

ഇറാനിയൻ ഭരണകൂടത്തിന് രാജ്യത്തെ സുരക്ഷിതമാക്കാൻ കഴിയുന്നില്ലെങ്കിൽ അവിടെ ഒരു ഭരണമാറ്റം വേണ്ടതാണ്

- ഡൊണാൾഡ് ട്രംപ്,​

യു.എസ് പ്രസിഡന്റ്

 തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്നു​ള്ള​ ​വി​മാ​ന​ങ്ങ​ൾ​ക്ക് ​നി​യ​ന്ത്ര​ണം

ഇ​റാ​ന്റെ​ ​ഖ​ത്ത​ർ​ ​ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നാ​ലെ അ​ന്ത​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​വി​ദേ​ശ​ ​എ​യ​ർ​ലൈ​ൻ​സു​ക​ൾ​ക്ക് ​അ​ടി​യ​ന്ത​ര​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്ന് ​ഇ​ന്ന​ലെ​ ​രാ​ത്രി​ 10.30​ന് ​പു​റ​പ്പെ​ടേ​ണ്ട​ ​മ​സ്‌​ക​റ്റി​ലേ​യ്ക്ക് ​പ​റ​ന്ന​ ​ഗ​ൾ​ഫ് ​എ​യ​ർ​ ​വി​മാ​നം​ ​ഒ​രു​ ​മ​ണി​ക്കൂ​റി​ന് ​ശേ​ഷം​ ​തി​രി​ച്ചി​റ​ക്കി​ച്ചു.​ ​പി​ന്നാ​ലെ​ ​പു​റ​പ്പെ​ടേ​ണ്ട​ ​എ​ത്തി​ഹാ​ദ്,​ ​ഗ​ൾ​ഫ് ​എ​യ​ർ,​ ​എ​മി​റേ​റ്റ്സ് ​വി​മാ​ന​ങ്ങ​ൾ​ക്ക് ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​ഈ​ ​വി​മാ​ന​ങ്ങ​ളി​ലെ​ ​യാ​ത്ര​ക്കാ​ർ​ക്ക് ​മ​ട​ങ്ങാ​നും​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.

 കൊ​ച്ചി​യി​ൽ​ ​നി​ന്നു​ള്ള​ ​വി​മാ​ന​ങ്ങ​ൾ​ക്കും​ ​നി​യ​ന്ത്ര​ണം

​ഖ​ത്ത​ർ​ ​വി​മാ​ന​ത്താ​വ​ളം​ ​അ​ട​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​കൊ​ച്ചി​യി​ൽ​ ​നി​ന്നു​ള്ള​ ​വി​മാ​ന​ങ്ങ​ൾ​ക്ക് ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി​ ​സി​യാ​ൽ​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​വൈ​കി​ട്ട് 6.53​ ​ന് ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ഖ​ത്ത​റി​ലേ​ക്ക് ​പോ​യ​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​വി​മാ​നം​ ​മ​സ്ക്ക​റ്റി​ലേ​ക്ക് ​തി​രി​ച്ചു​ ​വി​ട്ടു.​ ​ഇ​ന്ന് ​പു​ല​ർ​ച്ചെ​ ​ഒ​ന്നി​ന്ന് ​പു​റ​പ്പെ​ടേ​ണ്ട​ ​എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​ദോ​ഹ​ ​വി​മാ​നം​ ​റ​ദ്ദാ​ക്കി.​ ​പു​ല​ർ​ച്ചെ​ 2.53​ ​ന് ​കൊ​ച്ചി​യി​ൽ​ ​എ​ത്തേ​ണ്ട​ ​ഖ​ത്ത​ർ​ ​എ​യ​ർ​വേ​യ്സ് ​വി​മാ​നം​ ​വൈ​കി.​ ​അ​ബു​ദാ​ബി​യി​ൽ​ ​നി​ന്നും​ ​കൊ​ച്ചി​യി​ലേ​ക്ക് ​വ​രേ​ണ്ട​ ​എ​യ​ർ​ ​അ​റേ​ബ്യ​ ​വി​മാ​ന​വും​ ​വൈ​കി.​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​അ​ബു​ദാ​ബി​യി​ലേ​ക്ക് ​പോ​യ​ ​ഇ​ത്തി​ഹാ​ദ് ​വി​മാ​നം​ ​തി​രി​ച്ചി​റ​ക്കി.