റിസോർട്ടിൽ മോഷണം: 3 യുവാക്കൾ പിടിയിൽ

Tuesday 24 June 2025 1:16 AM IST

കുമളി: വർഷങ്ങളായി പൂട്ടിക്കിടക്കുന്ന റിസോർട്ടിൽ മോഷണം നടത്തിയ കേസിൽ 3 യുവാക്കൾ പിടിയിലായി. അട്ടപ്പള്ളം കുന്നേൽ വിഷ്ണു (32),രണ്ടാം മൈൽ സ്വദേശികളായ ഇലവുങ്കൽ ജിനു (35), ഈട്ടിക്കൽ ബിബിൻ (22) എന്നിവരാണ് പിടിയിലായത്. കുമളി അമരാവതി പാണ്ടിക്കുഴിയിലുള്ള വെൺതാര റിസോർട്ടിലാണ് മോഷണം നടന്നത്. ജനറേറ്ററും, ബാത്ത്രൂം ഫിറ്റിംഗ്സുകളുമാണ് കവർച്ച ചെയ്യപ്പെട്ടത്.