അ​ക്യു​ പ്ര​ഷ​ർ​ കോ​ഴ്സ്  അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു​. 

Tuesday 24 June 2025 1:24 AM IST

തൊടുപുഴ: സർട്ടിഫിക്കറ്റ് ഇൻ അക്യുപ്രഷർ & ഹോളിസ്റ്റിക് ഹെൽത്ത് കെയർ (​C​A​H​C​) പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം.സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂ ണിറ്റി കോളേജ് ജൂലായ് സെക്ഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അക്യു പ്രഷർ & ഹോളിസ്റ്റിക് ഹെൽത്ത് കെയർ (​C​A​H​C​) പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസമാണ് കാലാവധി 18 വയസ്സിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ശനി/ഞായർ/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക.h​t​t​p​s​:​/​/​a​p​p​.s​r​c​c​c​.i​n​/​r​e​g​i​s​t​e​rഎന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺ ലൈനായി സമർപ്പിക്കാൻ കഴിയും. അംഗീകൃത പഠനകേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾw​w​w​.s​r​c​c​c​.i​nഎന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിജൂൺ 30 .ജില്ലയിലെ പഠന കേന്ദ്രം:ഡൈനാമിക് ടച്ച് പെയിൻ ഹീലിംഗ്ഇടുക്കി കോളനി പി.ഒ പെട്രോൾ പമ്പിന് എതിർവശം ചെറുതോണി, ഇടുക്കി685602.ഫോൺ. 9747036236, 8289827236.