ലൈംഗികാക്രമണം; 52 കാരന് കഠിനതടവും പിഴയും
Tuesday 24 June 2025 1:47 AM IST
കൊല്ലം: ബന്ധുവായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 52 കാരന് കഠിനതടവും പിഴയും. പരവൂർ പുത്തൻകുളം നേടിയവിള സ്വദേശിയെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എ.സമീർ 5 വർഷം കഠിനതടവിനും 50000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം. പരവൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുജീത്ത്.ജി.നായർ രജിസ്റ്റർ ചെയ്ത കേസിൽ എസ്.എച്ച്.ഒ എ.നിസാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി. എ.എസ്.ഐ പ്രസന്ന ഗോപൻ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.