വാക്കൊരുക്കം സമാപിച്ചു
Monday 23 June 2025 11:50 PM IST
തൃശൂർ: വായന; സമരം, സംസ്‌കാരം എന്ന പ്രമേയത്തിൽ എസ്.വൈ.എസിന്റെ വായനാ കാമ്പയിന്റെ ഭാഗമായി 'വാക്കൊരുക്കം' വായന വിചാരസദസ് സംഘടിപ്പിച്ചു. തൃശൂർ ജവഹർ ബാലഭവനിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി എം.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബഷീർ അഷറഫി അദ്ധ്യക്ഷനായി. എഴുത്തുകാരനും പ്രഭാഷകനുമായ പി.കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.ബി.ബഷീർ പ്രമേയ പ്രഭാഷണം നിർവഹിച്ചു. ജില്ലാ സെക്രട്ടറി പി.വൈ.അമീർ പദ്ധതി വിശദീകരിച്ചു. ജില്ലാ ഭാരവാഹികളായ ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി, പി.എസ്.എം.റഫീഖ്, റിയാസ് വടക്കാഞ്ചേരി, നിഷാർ മേച്ചേരിപ്പടി, ഷാനിഫ് കേച്ചേരി എന്നിവർ സംബന്ധിച്ചു. സിറാജുദ്ദീൻ സഖാഫി ചേലക്കര സ്വാഗതവും കെ.ഐ.ഷനീബ് നന്ദിയും പറഞ്ഞു.