വെണ്ണൂർ ബാങ്കിൽ ഞാറ്റുവേല ചന്ത
Monday 23 June 2025 11:50 PM IST
അന്നമനട: വെണ്ണൂർ സർവീസ് സഹകരണ ബാങ്കിന്റെ 'ജീവനം' സ്റ്റോറിൽ വർഷംതോറും നടത്തുന്ന ഞാറ്റുവേല ചന്തയ്ക്ക് ഇന്നലെ തുടക്കമായി. തിരുവാതിര ഞാറ്റുവേലക്കാലം ലക്ഷ്യമിട്ട് വിവിധ തരത്തിലുള്ള ഫലവൃക്ഷങ്ങൾ, കവുങ്ങ്, തെങ്ങ്, ജാതി, അലങ്കാരചെടികൾ, ടിഷ്യു കൾച്ചർ വാഴത്തെെകൾ, ഓണക്കാല പച്ചക്കറിത്തൈകൾ, വിത്തുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ബാങ്ക് പ്രസിഡന്റ് എം.ബി.പ്രസാദ് ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.കെ.ഷിജു, ലളിത ദിവാകരൻ, സുനിത സജീവൻ, ബാങ്ക് സെക്രട്ടറി ഇ.ഡി.സാബു, ബോർഡ് അംഗങ്ങളായ സി.എം.ഭാസി, വി.ഡി.സണ്ണി എന്നിവർ പ്രസംഗിച്ചു. പഴവർഗ കൃഷിയെക്കുറിച്ചുള്ള സെമിനാർ ജൂൺ 27ന് മേലഡൂർ ജീവനം ഹാളിൽ നടത്തും.