ടാറിംഗിന് പിന്നാലെ റോഡ് തകർന്നു
Tuesday 24 June 2025 12:18 AM IST
പട്ടിക്കാട്: ടാറിംഗ് നടത്തി മൂന്നാഴ്ച കഴിയുന്നതിനു മുമ്പേ റോഡ് തകർന്നു. പീച്ചി റോഡിൽ വാരിയത്ത് പടിയിൽ നിന്ന് മാരായ്ക്കലിലേക്ക് പോകുന്ന റോഡാണ് മൂന്നാഴ്ച മുമ്പ് ടാറിംഗ് നടത്തിയത്. മാസങ്ങളായി ഈ റോഡ് തകർന്നു കിടക്കുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് മൂന്നാഴ്ച മുമ്പ് ടാറിംഗ് നടത്തിയത്. മഴ പെയ്തതോടെ വൻ കുഴികളാണ് റോഡിൽ രൂപപ്പെട്ടത്. ടാറില്ലാതെ ടാറിംഗ് നടത്തിയതുമൂലമാണ് ഇത്തരത്തിൽ മഴ പെയ്തപ്പോൾ റോഡ് തകർന്ന് വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മഴ തുടരുന്നതോടെ റോഡ് പഴയതിലും കഷ്ടമായി മാറുമെന്നതിൽ സംശയമില്ല. പഞ്ചായത്ത് അധികാരികളോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയുമെടുത്തിട്ടില്ല.
ടാറിംഗിനു ശേഷം മൂന്നാഴ്ചയെത്തുന്നതിനു മുമ്പ് തകർന്ന റോഡ്