കെ.എസ്. സുദർശന് കാരുണ്യശ്രീ അവാർഡ്
Tuesday 24 June 2025 12:19 AM IST
തൃശൂർ: സാമൂഹിക സേവന രംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ 'കാരുണ്യശ്രീ അവാർഡി'ന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും മേഴ്‌സി കോപ് സ്ഥാപകനുമായ കെ.എസ്.സുദർശനെ തെരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഈ വർഷത്തെ അവാർഡ് കൂനമ്മാവ് സെന്റ് ജോസഫ് യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2025 ജൂലായ് 25ന് ഉച്ചയ്ക്ക് രണ്ടിന് അവാർഡ് സമ്മാനിക്കും. ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ്, മാനേജിംഗ് ട്രസ്റ്റി സി.വി.ജോസ് എന്നിവർ അറിയിച്ചു.